നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക..........

Thursday 30 July 2015

തീവ്രവാദവും . ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും ..



ഇസ്ലാമിക തീവ്രവാദം ലോകമെങ്ങും ഭീതി വിതയ്ക്കുന്നു എന്ന വാര്‍ത്തകള്‍ ആണല്ലോ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് . 1993 ലെ ബോംബെ സ്ഫോടന കേസിലെ പ്രതി ടൈഗര്‍ മേമനെ തൂക്കിക്കൊന്നത് തീവ്രവാദതിനെതിരെയുള്ള വിജയം ആണെന്ന് നിരവധി പേര്‍ കരുതുന്നുവെങ്കില്‍ അത് വെറും മിഥ്യാ ധാരണ മാത്രമാണ്.

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം . എങ്ങനെയുള്ള ശിക്ഷയാണ് എന്നത് കോടതികള്‍ തീരുമാനിക്കട്ടെ.. എന്നാല്‍ ഒരേ സ്വഭാവമുള്ള കേസുകള്‍ കോടതിയുടെ പരിഗണയില്‍ വരുമ്പോള്‍ ശിക്ഷകള്‍ വിധിക്കുംബോഴുള്ള വിവേചനങ്ങള്‍ ആണ് ചോദ്യം ചെയ്യപ്പെടേണ്ടത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ കോടതികള്‍ വഴങ്ങുന്നുന്ടെങ്കില്‍ അത് തെറ്റായ കീഴ്വഴക്കമായിരിക്കും. അഫ്സല്‍ ഗുരുവിന്റെയും കസബിന്റെയും കേസുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് വിഡ്ഢിത്തമാണ് ..കാരണം

1.കസബിനെ പിടികൂടിയത് ഏറ്റുമുട്ടലിനിടെയാണ് ..അഫ്സല്‍ ഗുരുവിനെ പിടികൂടിയത് ഒളിവില്‍ കഴിയവേയാണ് ..അഫ്സല്‍ ഗുരു തന്റെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു . പക്ഷെ യാക്കൂബ് നേരിട്ട് കീഴടങ്ങി എന്ന് മാത്രമല്ല, നിരവധി വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറുകയും ചെയ്തു .ഗൂഡാലോചനയില്‍ നേരിട്ട് പങ്കില്ല മറിച്ച് ടൈഗര്‍ മേമന് വേണ്ട സഹായങ്ങള്‍ നല്‍കി എന്നതാണ് യകൂബിനു മേല്‍ നിലനില്‍ക്കുന്ന കുറ്റം. പക്ഷെ ടൈഗര്‍ , ദാവൂദ് തുടങ്ങിയവരെ പിടികൂടാനാവതത്തിന്റെ അരിശം യാകൂബിനെ തൂക്കിലേറ്റി തീര്‍ക്കാം എന്നത് സര്‍ക്കാരിന്റെ തന്ത്രമായിരുന്നു. ഇതിലൂടെ ഭൂരിപക്ഷം വരുന്ന ഹിന്ദു ക്കളുടെ വോട്ട് ഉറപ്പിക്കാം പറ്റുമായിരുന്നു ... അത് കൊണ്ട് തന്നെ 2005 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് യാക്കൂബ് ന്റെ വധശിക്ഷ ഉറപ്പിച്ചു .. പക്ഷെ ദയഹര്‍ജികലുമായി കേസ് നീണ്ടു പോയി . ഇപ്പോഴത്തെ NDA സര്‍ക്കാര്‍ ഇതിനെ പൂര്‍ണമായും പ്രയോജനപ്പെടുത്തി.

2. കുറ്റവാളികളെ തൂക്കിക്കൊല്ലരുത് എന്നാ ഒരു നയം മനുഷ്യാവകാശ സംഘടനകള്‍ നിരവധി വര്‍ഷങ്ങളായി ഉയര്തിപ്പിടിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യയില്‍ വധശിക്ഷയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി ... രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്റെ കാലത്ത് നിരവധി വധശിക്ഷകള്‍ ജീവപര്യന്തമായി കുറച്ചിരുന്നു. എന്നാല്‍ ഇവിടെയും വിവേചനം കാണാന്‍ സാധിക്കും..കഴിഞ്ഞ 10 വര്‍ഷത്തിനിടെ വധ ശിക്ഷക്ക് വിധിക്കപ്പെട്ട1000 പേരില്‍ 3 പേരെ മാത്രമാണ് ശിക്ഷക്ക് വിധേയരാക്കിയത് . ആശ്ച്ചര്യമെന്നു പറയട്ടെ മൂന്നു പേരും മുസ്ലീങ്ങളായിരുന്നു. മുസ്ലിം അല്ലായിരുന്നുവെങ്കില്‍ വിധി മറ്റൊന്നകുമായിരുന്നുവെന്നു സാരം.

3. യാക്കൂബിനെ തൂക്കിലേറ്റരുത് എന്ന് പറയുന്നവര്‍ ' മുസ്ലീങ്ങള്‍' എന്നാ ലേബല്‍ ഉള്ളവര്‍ മാത്രമല്ല. ജസ്റ്റിസ് കട്ജു .. മുന്‍ റോ തലവന്‍ ബി രാമന്‍ , മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍, ജഗന്നാതന്‍ തുടങ്ങിയവരും പെടും. സ്റ്റേ ഓര്‍ഡര്‍ വാങ്ങിക്കാനായി പോയത് സംവിധായകന്‍ മഹേഷ്‌ ഭട്ട് , ബി ജെ പി നേതാവും നടനുമായ ശത്രുഘന്‍ സിന്‍ഹ , കൊണ്ഗ്രെസ്സ് നേതാവ് മണി ശങ്കര്‍ അയ്യര്‍ തുടങ്ങിയവര്‍ ആയിരുന്നു. ചില പ്രമുഖ നടന്മാരും രംഗത്ത് വന്നു. ഇവരൊക്കെ കേസിനെപ്പറ്റി നന്നായി അറിഞ്ഞു തന്നെയാണ് രംഗത്ത് വരുന്നത്. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ മാത്രം വായിച്ചു നിലപാടെടുക്കുന്ന ചില ആളുകള്‍ കേസിനെ പ്പറ്റി പൂര്‍ണമായും അറിയുന്നില്ല.

ചില തീവ്രവാദികള്‍ ചെയ്യുന്ന അരുംകൊലകക്ക് അതിനു പകരം, ഔദ്യോഗികമായി തന്നെ സാധാരണക്കാരെ കൊല്ലുക, എന്നതാണ് ഗുജറാത്ത് , ബോംബെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.. ബാബറി മസ്ജിദിനു രണ്ടു സംഭവങ്ങളുമായും ബന്ധമുണ്ട്... സര്‍ക്കാരിന്റെ ഒത്താശയോടെ ബാബറി മസ്ജിദ്പൊളിച്ചതു സത്യത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു... മതഭ്രാന്ത്‌ തലയ്ക്കുപിടിച്ചചിലര്‍ കലാപം ആസൂത്രണം ചെയ്തു .എന്നാല്‍ ബോംബെ സ്ഫോടന കേസില്‍ കാണിച്ച രാജ്യ സ്നേഹം ബോംബെ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു സര്‍ക്കാരും കാണിച്ചില്ല.

സമാനമായ സംഭവമാണ് ഗുജറാത്തിലും നടന്നത്.. ബാബറിമസ്ജിദ് പൊളിച്ച സ്ഥലത്തെ പൂജകള്‍ കഴിഞ്ഞു ട്രെയിനില്‍ തിരിച്ചു വരുന്ന കര്‍സേവകരെ കൊന്നു ,ഒരുകൂട്ടം മതഭ്രാന്തന്മാര്‍ വീണ്ടും തനിനിറം കാണിച്ചു.. 50 ലേറെ പേര്‍ മരണപ്പെട്ടു..ഇതിനു പ്രതികാരമെന്നോണം ഹിന്ദു തീവ്ര വാദ സംഘടനകള്‍ ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തു ആയിരത്തിലധികം പേര്‍ മരണപ്പെട്ടു.. കൂടുതല്‍ പേരും മുസ്ലീങ്ങള്‍തന്നെയായിരുന്നു.. ഇവിടെയും ഗോധ്ര സംഭവത്തിലെ പ്രതികളെ ശിക്ഷിക്കാന്‍ വേണ്ടി വിവിധ സര്‍ക്കാരുകള്‍ കാണിച്ച താല്പര്യം ഗുജറാത്ത് കലാപവുമായിബന്ധപ്പെട്ടു കേസുകളില്‍ കണ്ടില്ല.

മെക്ക മസ്ജിദ്,,മലെഗാവ് സ്ഫോടനങ്ങള്‍ ബോംബെ, ഗുജറാത്ത്‌ കലാപങ്ങള്‍ തുടങ്ങിയവയില്‍ മായബെന്‍ കൊട്നാനി, അസീമാനന്ദ, കേണല്‍ പുരോഹിത് , സാധ്വി പ്രഗ്യ, ബാല്‍ താക്കറെ അമിട്ഷാ, മോഡി തുടങ്ങിയ പേരുകള്‍ ഉള്ളതിനാല്‍ കേസ് ഇവിടം വരെ എത്തി , എത്ര പേരെ ശിക്ഷിച്ചു , എത്ര പേരെ തൂക്കിലേറ്റി എന്നൊക്കെ പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാകും ..

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ " പാക്സിതനിലേക്ക് പോടാ" " ഇന്ത്യ വിട്ടുപോടാ" എന്നാ ഡയലോഗുകള്‍ ഇനിയും കേള്‍ക്കേണ്ടിവരും എന്നര്‍ത്ഥം... ഇത്തരക്കാരുടെ പ്രകൊപനങ്ങള്‍ക്ക് വഴങ്ങാതെ ആത്മസംയമനം പാലിക്കുക..എന്ന് മാത്രമേ പറയാനുള്ളൂ.....കാരണം, നിങ്ങള്‍ തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും. അവര്‍ ശിക്ഷിക്കപ്പെടില്ല... ഇതാണ് ആധുനിക ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ നമുക്ക് തരുന്ന പാഠം. ഭൂരിപക്ഷ സമൂഹത്തെ സ്വാധീനിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം, ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥക്ക് ഒരിക്കലും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. നീതിയുടെ വിജയം എന്ന് പറയാനും കാഴിയില്ല..




ഒടുവില്‍ കിട്ടിയ വാട്സാപ്പ് സന്ദേശം ..
" ഗോവിന്ധചാമിയെ മുസ്ലീം ആക്കണം , അങ്ങനെയെങ്കിലും തൂക്കിക്കൊല്ലല്‍ പെട്ടെന്ന് നടക്കുമല്ലോ ?? "




OtherPosts

Ha...Haa....Haaa

Popular Threads

Powered by Disqus
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.