നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക..........

Sunday 10 October 2010

Alexa Ranking - ഇമ്മിണി ബല്യ തമാശ !!!!






നമ്മള്‍ വിയര്‍പ്പൊഴുക്കി ഡിസൈന്‍ ചെയ്തുണ്ടാക്കുന്ന വെബ്സൈറ്റ് അല്ലെങ്കില്‍ ബ്ലോഗ്‌ നാലാള്‍  അറിഞ്ഞില്ലെങ്കില്‍ പിന്നെന്തു കാര്യം ?? നമ്മളില്‍ പലരുടെയും വെബ്സൈറ്റുകളുടെ  പ്രചാരത്തിനായി സന്ദര്‍ശിക്കാത്ത സൈറ്റുകള്‍ ഉണ്ടാവില്ല.....ഇനി  ഈ സൈറ്റിന് ഒരു ലോക റാങ്കിംഗ് തന്നെ കിട്ടിയാലോ ???...അത്ഭുതം തന്നെ അല്ലെ !!!.



ഇതാ നിങ്ങളുടെ കാത്തിരിപ്പിന്  അവസാനമായി...നിങ്ങളുടെ അധ്വാനത്തിനുള്ള പ്രതിഫലം ...www.alexa.com

ഈ സൈറ്റിനെ കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും...ഗൂഗിളില്‍  ട്രാഫിക്‌ റാങ്ക് ,  വെബ്സൈറ്റ് റാങ്കിംഗ് എന്നൊക്കെ ടൈപ്പ് ചെയ്‌താല്‍ ...സെര്‍ച്ച്‌ റിസള്‍ട്ട്‌ വരും ....ഈ സൈറ്റിന്റെ ഉദ്ദേശ്യം എന്നത് താഴെ പറയുന്നവയാണ്....ഈ വക കാര്യങ്ങളില്‍ ഏറ്റവും മുന്നില്‍ ഉള്ളത് ഈ സൈറ്റ് ആണ്....

Free traffic metrics,
search analytics,
demographics,...etc  etc
 ,,

ഇനി ഈ സൈറ്റിന്റെ കണക്കുപുസ്തകപ്രകാരം...... ടോപ്‌ 10 സൈറ്റുകള്‍ പരിചയപ്പെടാം ...
  • google.com

  • facebook.com
  • youtube.com
  • yahoo.com
  • live.com
  • baidu.com
  • wikipedia.org
  • blogger‍.com
  • twitter.com
  • qq.com
    ഇത് കണ്ടു നിരാശപ്പെടേണ്ട...നിങ്ങള്‍ക്കും alexa റാങ്കിംഗ് കിട്ടും....അതിനുള്ള വഴികള്‍ alexa തന്നെ പറഞ്ഞു തരുന്നുണ്ട്..
    ആദ്യം  alexa.com എന്നാ സൈറ്റില്‍ നിങ്ങളുടെ സൈറ്റ് രജിസ്റ്റര്‍ ചെയ്യുക .  എന്നിട്ട് alexa.com traffic button നിങ്ങളുടെ സൈറ്റില്‍ ആഡ് ചെയ്യുക.  ഇനി ആണ് കാര്യമായ സ്റ്റെപ്പ്  വരുന്നത്..

    alexa  ടൂള്‍ബാര്‍  ഈ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക ..ഇനി ഇത് നിങ്ങളുടെ വെബ്‌ ബ്രൌസേരില്‍  ഇന്‍സ്റ്റോള്‍  ചെയ്യുക..ആ ബ്രൌസേരിന്റെ ഹോംപേജ്  നിങ്ങളുടെ സൈറ്റ് URL കൊടുക്കുക ....



    കഴിഞ്ഞു....ഇനി പതിവ് പോലെ ആ വെബ്‌ ബ്രോവേസര്‍ തുറന്നു നിങ്ങളുടെ സൈറ്റ് ഓപ്പണ്‍ ചെയ്യുക...ഇങ്ങനെ സ്ഥിരമായി ഒരാഴ്ച സൈറ്റ് തുറന്നാല്‍ നിങ്ങളുടെ സൈറ്റ് റാങ്കിംഗ് below 20,000,000..ആയിരിക്കും ...GUARANTEED !!!!

    ഇനിയുമുണ്ട്   സൂത്രങ്ങള്‍ ...ബ്രൌസര്‍ ടൂള്‍ബാര്‍ idea സൈബര്‍ കഫെ കളില്‍ പോയാല്‍ ഒന്ന് പരീക്ഷിച്ചു നോക്കാം ....അറിയാതെ ചിലരെങ്കിലും നിങ്ങളുടെ സൈറ്റ് തുറന്നേക്കും....ഇങ്ങനെയും  റാങ്കിംഗ് കൂട്ടാം...

    ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെ...കഷ്ടിച്ച് ഒരു മാസമേ ആയുള്ളൂ ഈ ബ്ലോഗ്‌ ലോഞ്ച്  ചെയ്തിട്ട്....ഈ ബ്ലോഗിന്റെ current ranking below 4,000,000 ആണ് ....ഇനി കാലങ്ങളായി  ബ്ലോഗിങ്ങ് ചെയ്തു alexa rank കിട്ടാത്തവര്‍ എന്‍റെ സൈറ്റിനെ കണ്ണ് വെച്ച് നശിപ്പിക്കരുത് പ്ലീസ്‌.  ....

    ഇനി വൈകിക്കണ്ട ..ഉടന്‍ തന്നെ ഒരു alexa rank നേടു......ലോകത്തിലെ കോടിക്കണക്കിനു സൈറ്റുകളില്‍ നിന്നു മികച്ച റാങ്ക് നേടി മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒന്ന് ഞെളിഞ്ഞു നടക്കാം.

    "പാര്‍ശ്വഫലങ്ങലില്ല......ഉടനടി പരിഹാരം "

2 comments:

Unknown said...

:)

madnichu said...

VERY GOOD INFO....THANKS.........

Post a Comment

OtherPosts

Ha...Haa....Haaa

Popular Threads

Powered by Disqus
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.