നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക..........

Sunday 17 July 2011

Network War






മലയാളികള്‍ക് പ്രിയങ്കരമായിരുന്ന ഓര്‍ക്കുട്ട് ICU വില്‍ നിന്ന് മാറിയിട്ടില്ല. ഫെയ്സ്ബുകിന്റെ  അപ്രതീക്ഷിതമായ ബൌന്സര്‍ കൊണ്ട്  പക്ഷാഘാതം ബാധിച്ചു കിടപ്പിലായി. ഗൂഗിളുകാര്‍ Buzz , Wave പോലെയുള്ള കളിക്കാരെ ഇറക്കിയെങ്കിലും തൊട്ടു തുന്നം പാടി.  അപ്പോഴാണ് രണ്ടും കല്പിച്ചു പുതിയ Google Plus  എന്നാ സ്റ്റാര്‍ പ്ലയെരെ ഇറക്കാന്‍ തീരുമാനിച്ചത്..ഇതും രക്ഷപെട്ടില്ലെങ്കില്‍ ഗൂഗിള്‍ social networking പരിപാടി അവസനിപിച്ചു കുലത്തൊഴിലായ  സെര്‍ച്ച്‌ എഞ്ചിനും  നോക്കി ഇരികേണ്ടി വരും...



ഫെയ്സ്ബുക് എങ്ങനെയാണ് 750  മില്യണ്‍ മാന്ത്രിക സംഖ്യയില്‍ എത്തിയത് ? ഇത്രയധികം ഉപയോക്താക്കള്‍ ഉണ്ടാവാം മാത്രം ഫെയ്സ്ബുക് എങ്ങനെ വേറിട്ട്‌ നില്കുന്നു.. ഓര്‍കുടിനു എവിടെയാണ് പിഴച്ചത് ??...  യഥാര്‍ത്ഥത്തില്‍ ഏതാണ്‌ മികച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌  സൈറ്റ് ?  എന്റെ കാഴ്ച്ചപ്പടിലൂടെയുള്ള ചില കാര്യങ്ങള്‍ ഇവിടെ  പറയാം..

ഫെയ്സ്ബുക് ഇതാണ് അതാണ്‌ .. എന്നൊക്കെ പറയുന്നുണ്ടെങ്കിലും .. ആളൊരു ഫോര്‍മല്‍ ലുക്ക്‌ ആണ്. ലക്ഷങ്ങള്‍ ഫീസ്‌ നല്‍കി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന LKG വിദ്യാര്‍ഥി ..  അതാണ്‌ facebook . .  മൊത്തത്തില്‍ ഒരു വൈറ്റ് ബാക്ക്ഗ്രൌണ്ട്.  എല്ലാവര്ക്കും ഒരേ യുണിഫോം  വൈറ്റ്.  പേര് കൊണ്ട് കൂടുതല്‍ കുസൃതിയൊന്നും പറ്റില്ലെന്ന് Edit ചെയ്യുമ്പോള്‍ ഫെയ്സ്ബുക് principal നിയമം കാണിക്കും. ചിത്രങ്ങള്‍ സ്റ്റില്‍  മാത്രമേ പറ്റൂ...  അനിമേഷന്‍ പരിപാടി നടക്കില്ല... 

എന്നാല്‍ ഓര്‍ക്കുട്ട് ഇതില്‍ നിന്നും വ്യത്യസ്തമാണ് ...  നാട്ടിന്‍പുറത്തെ LP സ്കൂളില്‍ പഠിക്കുന്ന ,മേലാകെ ചെളി പുരണ്ടു വീട്ടില്‍ മടങ്ങുന്ന  വിദ്യാര്‍ഥി ..  അതാണ് ഓര്‍ക്കുട്ട്.  നമ്മുടെ ഇഷ്ടാനുസരണം നിറങ്ങള്‍ , background ചിത്രങ്ങള്‍ ,,, ഇഷ്ടമുള്ള  ഫോണ്ടില്‍ പേരെഴുതാം   അങ്ങനെ പോകുന്നു..സാധാരണക്കാര്‍ക്  മനസിലാകുന്ന രീതിയിലാണ് ഒര്കുടിന്റെ ഘടന ..ഇപ്പോഴും ഓര്‍കുടില്‍ മലയാളം സ്ക്രപ്സ് അയക്കാനായി പലരും വരുന്നുണ്ട്...

എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് മാറാന്‍ ഓര്‍കുടിനു കഴിഞ്ഞില്ല.  മറ്റൊരു ഭാഗത്ത്‌ കൈകെട്ടി ഇരുന്ന ഫെയ്സ്ബുക് ചാണക്യ തന്ത്രങ്ങളുമായി കളി പിടിച്ചെടുത്തു .. സാധാരണ  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കോണ്‍സെപ്റ്റ് നിലനിര്‍ത്തി ..പുതിയ മേഖലകളില്‍  ശ്രദ്ധയൂന്നി.  Like ബട്ടണ്‍ , Facebook Page , Share Button , Facebook Apps പോലെയുള്ളവ സാധാരണക്കാര്‍ക്ക് പുറമേ ബിസിനെസ്സുകരെയും ആകര്‍ഷിച്ചു.  ഇന്ന് മാര്‍ക്കറ്റിംഗ് ആവശ്യങ്ങല്കായി Facebook പേജ് ആണ് എല്ലാരും ആശ്രയിക്കുന്നത്..  750 million users  എന്നാ തലവാചകം സൂചിപ്പിക്കുനത്‌ ഇത് തന്നെ.




ഇത്രയോക്കെയുണ്ടായിട്ടും ഫെയ്സ്ബുകിനു ഉണ്ടായിട്ടുള്ള ചില പോരായ്മകള്‍ കണ്ടാണ്‌ , ഗൂഗിള്‍ പുതിയ പ്ലസ്‌ അവതരിപ്പിക്കുന്നത്‌....ഫെയ്സ്ബുക് , ട്വിറ്റെര്‍ , സ്കൈപ്  തുടങ്ങിയവയിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ അവതരിപിച്ച ഗൂഗിള്‍ പ്ലസ്‌ ..കടലാസ് കണക്കില്‍ മെച്ചം തോന്നുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയാം ....

ഇതിനകം ഒരാഴ്ചകുള്ളില്‍ 10Million ഉപയോക്തകള്‍ പ്ലസില്‍  ചേര്‍ന്നിട്ടുണ്ട്.  ഇത് റെക്കോര്‍ഡ്‌ ആണ്. വെബ്സൈറ്റുകളില്‍  ട്വിട്ടെരിനെക്കള്‍ കൂടുതല്‍ share ബട്ടണ്‍ ഇതിനകം ഗൂഗിള്‍ പ്ലസ്‌ നു ഉണ്ട് ...
ഗൂഗിള്‍ പ്ലസിലെ ചില പ്രത്യേകതകള്‍ ചുവടെ...

1 GIF Images Support

2 Group Chat  (ഇത് ഫെയ്സ്ബൂകുകാര്‍ പിറ്റേന്ന് തന്നെ കോപ്പി അടിച്ചു ...പക്ഷെ User Friendly അല്ല.

3  ഗൂഗിളിന്റെ മട് സേവനങ്ങളായ youtube , Picasa , Buzz  എന്നിവ ഇതില്‍ കൂട്ടിച്ചേര്‍ത്തു.   പികാസ ആല്‍ബം integrate  ചെയ്തതിനാല്‍ all in one ആയി ഉപയോഗിക്കാം.. അതായതു. നമ്മള്‍ ഗൂഗിള്‍ പ്ലസില്‍ ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്‌താല്‍ automatically അത് പികാസയില്‍ ആഡ് ആകും.ഇതേ ഫോട്ടോ gmail blogger orkut എന്നിവിടങ്ങളില്‍ നമുക്ക് അപ്‌ലോഡ്‌ ചെയ്യാതെ പികാസ ആല്‍ബത്തില്‍ നിന്നും ഷെയര്‍ ചെയ്യാം... ഫോട്ടോ പബ്ലിക്‌ ആയി ഷെയര്‍ ചെയ്യണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം .

4 ഇഷ്ടമുള്ള വിഷയങ്ങളില്‍ ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ Sparks ..

5 ഫ്രണ്ട് ലിസ്റ്റിനു  പകരം Circles  ..  അതായതു നമുക്ക് ആരെയും ചേര്‍ക്കാം..അവര്‍ നമ്മെ ചേര്‍ക്കണം എന്നില്ല. ... ഫെയ്സ്ബുകില്‍ ഇന്ന് 500 ഇല അധികം  പേരെയെങ്കിലും friendlistil കാണാം. ഇത് അര്‍ത്ഥശൂന്യമാണ് . മാത്രമല്ല നമ്മുടെ പോസ്റ്റുകള്‍ ആരൊക്കെ കാണാന്‍ എന്നും . ആരുടെയൊക്കെ പോസ്റ്റുകള്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നും നമുക്ക് തന്നെ തീരുമാനിക്കാം.

future പ്രോജെക്ട്സ്......   games , applications , gmail , docs . reader , music ,  plus mobile  etc

1 comments:

shn said...

thanks... :)

Post a Comment

OtherPosts

Ha...Haa....Haaa

Popular Threads

Powered by Disqus
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.