നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക..........

Saturday 10 July 2010

വാക്ക , വാക്ക ...........ആഫ്രിക്ക

        അങ്ങകലെ നിന്ന് വരുന്ന വാഹനത്തെ പ്രതീക്ഷയോടെ അവര്‍ നോക്കി നിന്നു.  തങ്ങളെ സഹായിക്കാന്‍ വരുന്നവര്‍ തന്നെയായിരിക്കണം.. സഹായം നേരത്തെ എത്തിക്കുമെന്ന് ചില  രാഷ്ട്രീയക്കാര്‍ വാക്ക് തന്നിരുന്നു ..പക്ഷെ ഇനിയും എത്തിയില്ല ....ഒരു കൂട്ടം ആളുകള്‍  ആ വണ്ടി  ആരുടേതാണെന്ന് നോക്കി  കാത്തിരിക്കുകയാണ്‌.....
ഒടുവില്‍ ദൃശ്യം കുറച്ചു കൂടി തെളിഞ്ഞു.....അത്   അമേരിക്കയുടെതായിരുന്നു .....ആഭ്യന്തര സംഘര്‍ഷത്തില്‍  എല്ലാം നഷ്ടമായവര്‍ക്ക് സഹായമെത്തിക്കാന്‍ വന്നവര്‍. ഒരു വെള്ളക്കാരന്‍ ഭക്ഷണപ്പൊതി പുറത്തെടുത്തതോടെ , അവിടെ കൂടി  നിന്നവരുടെ ഭാവം മാറി..പിന്നെ ഉന്തും  തള്ളും ആയിരുന്നു.വെള്ളക്കാരന്‍ ശാന്തരായിരിക്കാന്‍ പറഞ്ഞെങ്കിലും ,ആളുകള്‍ കൂട്ടാക്കിയില്ല....ചിലര്‍ വണ്ടിയുടെ  മുകളില്‍ കയറി......കൈക്കുഞ്ഞുമായി നില്‍ക്കുന്ന  ചില സ്ത്രീകള്‍ ഉദ്യോഗസ്ഥരെ തെറി വിളിക്കുന്നുണ്ടായിരുന്നു... ചിലര്‍ ആയുധം കാണിച്ചു ആളുകളെ വിരട്ടിയോടിച്ചു.  ക്ഷമ നശിച്ച ആ വെള്ളക്കാരന്‍ കുറച്ചു ഭക്ഷണപ്പൊതികള്‍ പുറത്തേക്കു വലിച്ചെറിഞ്ഞു......വണ്ടി മുന്നോട്ടു  എടുക്കാന്‍ പറഞ്ഞു...വണ്ടി മുന്നോട്ടു  എടുത്തതോടെ ആളുകള്‍  പിന്നാലെ   ഓടാന്‍  തുടങ്ങി..ചിലര്‍ ഓടിത്തളര്‍ന്നു  വീണു.പക്ഷെ ചില കുട്ടികള്‍  അപ്പോഴും  ഓടുകയായിരുന്നു.....വല്ലതും   കിട്ടുമെന്ന  പ്രതീക്ഷയോടെ....അങ്ങനെ അവര്‍ ഒരുപാട് ദൂരം  ഓടി.  അതൊരു പതിവായിരുന്നു.......അങ്ങനെ ഓടി.ഓടി  അവര്‍ ഒളിമ്പിക്സ്  ഗോള്‍ഡ്‌ മെഡല്‍ നേടി...........



 മുകളില്‍ പറഞ്ഞ ലേഖനം ഇങ്ങനെ അവസാനിക്കുമെന്ന് നിങ്ങള്‍ കരുതിയിട്ടുണ്ടാവില്ല........ആഫ്രികായുടെ കാര്യവും അങ്ങനെ തന്നെ.പത്തൊമ്പതാം നൂറ്റാണ്ട് വരെ ആരുമറിയാതെ സമാധാനത്തോടെ ജീവിച്ചിരുന്ന ആഫ്രികാകരുടെ കഷ്ടകാലം തുടങ്ങിയത് അമേരികായുടെയും യൂറോപ്യന്‍  രാജ്യങ്ങളുടെയും വരവോടെയായിരുന്നു..കച്ചവടത്തിന്റെ പേര് പറഞ്ഞു വന്നു കേറിയവര്‍ .....പറ്റിക്കുമെന്ന് പാവങ്ങള്‍ അറിഞ്ഞില്ല...

എന്നാല്‍ ഇന്ന് സ്ഥിതി മാറി..ആഫ്രിക്കന്‍ കരുത്ത് ഇന്ന് ലോകം അറിഞ്ഞു തുടങ്ങി.....ആഫ്രിക്കയിലെ ചെറു രാജ്യമായ സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ ലോകരാജ്യങ്ങള്‍ക്ക്  വരുത്തി വെച്ച നഷ്ടം ചെറുതൊന്നുമല്ല...അത് പോലെ തന്നെ നൈജീരിയന്‍  സൈബര്‍ കൊള്ളക്കാരും അവരുടെ കരുത്ത് തെളിയിച്ചു..കോടികളുടെ ഇന്റര്‍നെറ്റ്‌ തട്ടിപ്പിന് മലയാളികള്‍ വരെ ഇരകള്‍  ആയി...


 കായിക രംഗത്തും മറ്റു  രാജ്യങ്ങളോട് മത്സരിക്കാന്‍ പോന്ന നിലയില്‍ നേട്ടങ്ങള്‍ കൈവരിച്ചു......ദീര്‍ഘ ദൂര ഓട്ട മത്സരങ്ങളില്‍  എത്യോപ്യ , കെനിയ എന്നീ രാജ്യങ്ങളുടെ വാഴ്ചയാണ്.  ഇവരുടെ കരുത്തിന്റെ രഹസ്യമെന്താണെന്ന് ശാസ്ത്ര ലോകത്തിനും അജ്ഞാതം. ആഫ്രിക്കന്‍  രാജ്യങ്ങളില്‍, ദക്ഷിണാഫ്രിക്കയുടെ   വളര്‍ച്ച എടുത്തു പറയേണ്ടതാണ്‌.....യൂറോപിയന്‍ സാമ്രാജ്യത്വത്തില്‍   നിന്നും  സ്വാതന്ത്ര്യം നേടി പതിനഞ്ചു വര്‍ഷം കഴിഞ്ഞ ഈ രാജ്യം ഇന്ന് ലോകരാജ്യങ്ങള്‍ക്ക്  മുന്നില്‍ ആഫ്രിക്കയുടെ  യശസ്സ്  ഉയര്‍ത്തി  . ലോക കപ്പ്‌ ക്രിക്കറ്റ്‌ നു ശേഷം ഫുട്ബോള്‍ ലോക കപ്പ്‌ വിജയകരമായി നടത്തി മറ്റു രാജ്യങ്ങള്‍ക് മാതൃകയായി. ഒരു കോമണ്‍ വെല്‍ത്ത്  ഗെയിംസ് നേരാംവണ്ണം നടത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യക്ക് ഈ കാര്യത്തില്‍ തല താഴ്ത്താം.....




1 comments:

Rinoj said...

സ്വാഗതം.. ബൂലോകത്തേക്ക്.... ഞാൻ വെറുമൊരു വായനക്കാരൻ മാത്രം... ബ്ലോഗുകളുടെ ഒരു പേമാരി പ്രതീക്ഷിക്കുന്നു.... ഭാവുകങ്ങൾ

Post a Comment

OtherPosts

Ha...Haa....Haaa

Popular Threads

Powered by Disqus
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.