നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക..........

Sunday 17 October 2010

October - 15 Global Handwash Day (ആഗോള 'കൈ കഴുകല്‍' ദിനം )

ഓരോ വര്‍ഷം  കഴിയുന്തോറും 'ലോക ...........ദിനം' കൂടി വരികയാണ്‌. ഈ കഴിഞ്ഞ ഒക്ടോബര്‍ 15 നു ഒരു ആഗോള ദിനം കഴിഞ്ഞ കാര്യം പലരും ശ്രദ്ധിച്ചു കാണില്ല. Global  Handwashing  Day  ആണ് കഴിഞ്ഞ ഒക്ടോബര്‍ 15  നു ആചരിച്ചത്‌. ഇന്ത്യയില്‍ Unilever കമ്പനിയുടെ പ്രോഡക്റ്റ് ആയ Lifebuoy സോപ്പ് ആണ് പ്രചാരണത്തിന് മുന്നില്‍..


 Public Private Partnership for Handwashing (PPPHW) . എന്ന ഒരു സ്ഥാപനമാണ്‌ ലോകത്തിലെ ലോക ജനതയെ കൈ കഴുകാന്‍ ഇറങ്ങിയിരിക്കുന്നത്. Clean hands Save lives .എന്നാണ് ഇതിന്റെ മുദ്രാവാക്യം ..മുകളില്‍ കൊടുത്ത ചിത്രം ഈ പരിപാടിയുടെ ലോഗോ ആണ്. ജനങ്ങളെ കൈ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പറഞ്ഞു കൊടുക്കുക.  എന്നതാണ്  ഇതിന്റെ പ്രധാന ഉദ്ദേശ്യം. Diarrhea , പോലെയുള്ള മാരക രോഗങ്ങള്‍ തടയാന്‍ ഈ ലഘുവായ സംഗതിക്ക് കഴിയും.  വളരെ സിംപിളും  വളരെ വില കുറഞ്ഞ ഒന്നുമായ ഒരു സംഗതിയാണ് ഈ കൈ കഴുകല്‍. ഈ സന്ദേശം തീര്‍ച്ചയായും ജനങ്ങളില്‍ എത്തേണ്ടതുണ്ട് .

ഈ ദിവസത്തിന്റെ പ്രാധാന്യം കണക്കില്‍ എടുത്തു പല പ്രമുഖരും കൈ കഴുകാന്‍ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രമാണിച്ച് എല്ലാ രാഷ്ട്രീയക്കാരും ദിവസേന രണ്ടു തവണ കൈ കഴുകാന്‍ പ്രചാരണത്തിനിടെ പറഞ്ഞു കൊടുക്കുന്നുണ്ട്...live  ആയി demo കാണിച്ചാണ് ഇവര്‍ പ്രചരണം നടത്തുന്നത്....

Commonwealth Games കഴിഞ്ഞതോടെ സുരേഷ് കല്മാടിയും പല തവണ ' കൈ കഴുകി' എന്നാണ് ഡല്‍ഹിയിലെ ചില മഞ്ഞ പത്രക്കാര്‍ എഴുതിയിരിക്കുന്നത്....ഈയിടെ കഴിഞ്ഞ കൊച്ചി ഏകദിനം മഴയില്‍ മുങ്ങിയത് 'കൈ കഴുകാനുള്ള ' പരിപാടിയുടെ ഭാഗമാണെന്നു കാണികള്‍ പിന്നീട് മനസിലാക്കി...ഇതിന്റെ പേരില്‍ KCA അധികൃതരും പല തവണ കൈ കഴുകി..

ലോകത്ത്  ഈ ദിവസത്തിന്റെ പ്രാധാന്യം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വ്യക്തിപരമായി സന്തോഷിക്കുന്നു.  ഇനി ആരെങ്കിലും കൈ കഴുകാന്‍ ബാക്കിയായി പോയിട്ടുണ്ടെങ്കില്‍ ...ഇനിയും കഴുകാം.   വൈകിയിട്ടില്ല....

2 comments:

lightways said...

:)...good

Umesh Pilicode said...

:-))

Post a Comment

OtherPosts

Ha...Haa....Haaa

Popular Threads

Powered by Disqus
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.